വരത്തൻ

ഞാനും ബോംബെ എത്തി, മാമി ബീനക്ക് എഴുതാറുള്ള കത്തിലെ ആ വീട്ടിൽ ഞാൻ പോയിരുന്നു, ഇവിടെ ഞാനൊരു വരത്തൻ ആണെന്ന് മാമി പറയുന്നു, പടനായർ കുളങ്ങരയിലെ ഭഗവാനെ പോലെ.

മാമി ഇടയ്ക്കിടെ കുഞ്ഞുകുഞ്ഞു മാമനെ പറ്റി പറഞ്ഞുകൊണ്ടേ ഇരുന്നു. കുറ്റിപ്പുറത്ത് നിന്ന് ഞാൻ ഒറ്റയ്ക്ക് ബോംബെ ചുറ്റുന്നു എന്ന്  മാമിക്ക് വിശ്വസിക്കാൻ വയ്യ. തിളങ്ങുന്ന എന്റെ ബ്ലൗസിൽ തൊട്ട് മാമി ചിരിച്ചു, അണ്ടിയാപ്പീസിലെ പെണ്ണുങ്ങൾ ബോണസ് കിട്ടുമ്പോൾ വാങ്ങുന്ന ഫ്ളോഉറസെന്റ് ബ്ലൗസുകൾ ഇന്ന് ഫാഷൻ ആയത്രേ. എവിടെയൊക്കെയോ ഞാൻ ബോംബെക്കാരി ആയി മാറുന്നു എന്ന് മാമിക്ക് തോന്നുന്നു.