തെക്കുപടിഞ്ഞാറൻ കാലവർഷം

മല്ലച്ചേരി കിഴക്കേപ്പറത് കാറ് കാണുന്ന് പുള്ളാരെ, കച്ചിയും നെല്ലുമൊക്കെ ഒതുക്കണേ, തെക്കുപടിഞ്ഞാറൻ കാലവർഷം ആന്നേന്ന് താഴാമ്മ ഉച്ചത്തിൽ കൂവുമ്പോൾ കുഞ്ഞു ബീന താഴാവീട്ടിലെ പെൺപടയുടെ കൂടെ ഓടിനടന്ന് പായ മടക്കി വീട്ടിലേക്ക് പാഞ്ഞത്രെ . കല്യാണം കഴിഞ്ഞു വിരുന്നുണ്ണാൻ പൊന്മനയിലെ ഒരു ബന്ധുവീട്ടിലേക്ക് ഇതുപോലൊരു കാലവർഷമാണ്  അച്ഛൻ വെള്ളം നിറഞ്ഞ കുണ്ടും കുഴിയും ഉള്ള റോഡ് ചാടി പോയി സദ്യ ഉണ്ടതും. 

എനിക്കങ്ങനെ ഓർത്തെടുക്കാൻ തക്ക ഓർമ്മകളൊന്നുമില്ല, ഇനി ഒരുപക്ഷെ കണ്ടേക്കും, ഇക്കൊല്ലത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം മാനത്തു കണ്ടപ്പോ അമ്മമ്മക്ക് പഴയ കറണ്ട് കട്ട് കാലം ഓര്മവന്നിട്ടുണ്ടാകാം,  കാവിന്റെ പടീറ്റതിൽ താമസിക്കുമ്പോൾ താഴാമ്മ കൊടുത്ത മണ്ണെണ്ണ വിളക്ക് എനിക്ക് തന്നു. മണ്ണെണ്ണ വിളക്ക്‌ കത്തിച്ചു വെച്ച് ഞാൻ ഇക്കൊല്ലം ചക്ക വറ്റലും തിന്നു, ചറ പറ ചറ പറ മഴയും പെയ്തു.