ന്യൂ ജനറേഷൻ
അറുപതുകളിലെ യവ്വനം, കരിനാഗപ്പള്ളി റോഡ് ടാർ ഇടാൻ ഒരുങ്ങുമ്പോൾ കക്ഷത്തിൽ പേപ്പറും തിരുകി ഒരു കൂറ്റൻ ഇരുമ്പ് ട്രാളിക്ക് പിന്നല്ലേ നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലെ ഒരു പയ്യൻ , പിന്നീട് വീട്ടിൽ ആദ്യമായൊരു ബബ്ല് വഴി വെട്ടം വരുന്നത് കണ്ട് രസിച്ച അന്നത്തെ ഒരു കമ്മ്യൂണിസ്റ്റ്, അയാൾ ആദ്യം കണ്ട പെണ്ണിന്നെ തന്നെ കെട്ടി, റ്റ്വിങ്ക്ല് സാരിയും ഉടുത്ത് അയാൾക്ക് പിന്നാലെ ആ 19 വയസ്സുകാരി വേലിപത്തലിനു മുകളിലൂടെ നാണിച്ചു ചിരിക്കുന്ന പെണ്ണുങ്ങളെ എല്ലാം നോക്കി തലയാട്ടി നടന്നു, കഥകളിലൂടെ എനിക്ക് പരിചയമുള്ള അപ്പൂപ്പൻറെ യവ്വനം പിന്നെ "പച്ച കദളി കുലകൾ .." എന്ന വള്ളപ്പാട്ടും
എഴുപതുകൾ തത്തേപ്പയുടെ യവ്വനം, ബുദ്ധിജീവികളുടെ കാലഘട്ടം എന്ന് എഴുതി തള്ളുന്ന ആ കാലം . തിരുവനതപുരത്ത് സൂര്യ ഫെസ്റ്റ് നടക്കുമ്പോൾ ഒരു വൈകുന്നേരം കൂട്ടുകാരികളും ഒത്ത് അവരവിടെ പോയി, അന്നവിടെ സത്യജിത് റേ വന്നിട്ടുണ്ടായിരുന്നു, ചെരച്ചു വടിച്ച പുരുഷൻമാരോട് അറപ്പ് തോന്നിയിരുന്ന അവർക്കന്നു ആരാധനയും അനുരാഗവും തോന്നി സ്യൂട്ട് ഇട്ടു വന്ന റേയെ കണ്ടപ്പോൾ. SVR തീയറ്റർ, പിന്നത്തെ ലീലാ ടാകീസ്, ഹിന്ദി സിനിമകൾ ഏറയും കണ്ടു, ആ രാത്രികളിൽ സദാശിവൻ അണ്ണൻ മണിയമ്മയെ കൊണ്ട് ഉറങ്ങും മുന്നേ ഉറക്കെ പാടിച്ചു " ഓ രേ മാജി", S D ബർന്മന്റെ ആ പഴയ പാട്ട്, ഹാരോൾഡ് റോബ്ബിൻസ് അലമാരി പുറത്തും, നൂതന്റെ ചിരിക്കുന്ന മുഖമുള്ള ഒരു കലണ്ടർ ഭിത്തിയിലും തൂങ്ങി ആടി.
എൻപതുകൾ അച്ഛന്റെ കഥകളിലെ ബെല്ല്ബോട്ടം പാൻറ് , അഞ്ചു പേർക്ക് ഒരൊറ്റ ഹീറോ സൈക്കിൾ , പിന്നെ വണ്ടികൂലിക്ക് കൊടുക്കുന്ന കാശിനു സിഗരറ്റും പുകച്ച് വീട് വരെ ഒരൊറ്റ നടത്തം. പെൺകുട്ടികൾ ഇല്ലാതിരുന്ന ആ വീട്ടിൽ അച്ഛമ്മയുടെ കൂടെ ശങ്കരി വെച്ച് വിളമ്പി, രാപ്പകൽ ആളൊഴിയാത്ത ആ വീട്, ഭരതനും പദ്മരാജനും നല്ല സിനിമകൾ കൊണ്ട് ആറാട്ട് നടത്തിയിരുന്ന എൻപതുകൽ . സാഗറും, ഡൽഹിയും ഒക്കെ എന്നെ പരിചയപ്പെടുത്തി തന്ന കുറെ കോളേജ് ആൽബ൦സ്, കട്ടി കണ്ണടകളും, ചുരിദാർ ഇട്ട സുന്ദരി പെൺകുട്ടികളും നിറഞ്ഞു നിന്ന കുറേ ഏറെ ചിത്രങ്ങൾ പിന്നെ മുല്ലപ്പൂകൾ വാരി ചൂടിയ കല്യാണ വണ്ടിക്ക് മുന്നിൽ നിൽകുന്ന ഒരു കല്യാണ ചെക്കൻ, "നല്ല പൂവമ്പഴം പോലത്തെ ഒരു ചെറുക്കൻ"
തൊണ്ണൂറുകൾ ലാൽ ഭായ് ബ്രിട്ണി സ്പീർസ്പാട്ടുകൾക്ക് അർഥം അറിയാതെ ചാടി തിമിർത്ത ദിവസങ്ങൾ, കാസറ്റുകൾ കൊണ്ട് നിറഞ്ഞ മുറിയിൽ ബോംബേ ച്യൂയിംഗ് ഗംസ് ചവച്ചു തുപ്പി മുടി നീട്ടി വളർത്തി സഞ്ജയ് ദത്തിനെ പോലെ ലാല്ഭായ് കിടന്നുറങ്ങി . കേശു അണ്ണന്റെ വീട്ടിലെ വീഡിയോ ഗെയിംസ് പിന്നെ അവിടുത്തെ കമ്പ്യൂട്ടർ, ഡയറി മിൽക്ക് എന്നൊരു കൂട്ടം എനിക്ക് കേശു അണ്ണൻ രഹസ്യമായി തന്നു, DDയിലെ ചിത്രഗീതത്തിനു മുന്നിൽ ഇരുന്നു ബീന അന്ന് പറയുമാരിരുന്നു " എന്തൊക്കെ ആണേലും പാരിസ് മുട്ടായീടെ രുചിയില്ല"
ഇരുപതൊന്നാം നൂറ്റാണ്ടായപ്പോൾ എൻറെ യവ്വനവും എത്തി, കണ്ടുമുട്ടുന്നവർ എല്ലാം ഫോട്ടോഗ്രഫറോ, സഞ്ചാര പ്രിയരോ, കലാകാരനോ ,ഇങ്ങനെ ഒരു വിന്യാസം; ഫേത്തി, നീ പറയും പോലെ "synchronicity synchronicity everywhere".മദ്യവും ലഹരിയും സൗന്ദര്യവും നിറഞ്ഞാടി, 'കഴുത്തൊടിഞ്ഞ കൊക്കിനെ പോലെ ഫോണിൽ കുത്തി കളിക്കുന്ന ഒരു തലമുറ '. കഴിഞ്ഞ കാലഘട്ടത്തിലെ 'യുവാക്കൾ' എല്ലാം പുതിയ ചിന്തകളെ 'ന്യൂ ജനറേഷൻ പോക്കിർത്തരങ്ങൾ' എന്ന് വിളിച്ച് അടച്ചാക്ഷേപിക്കുന്നു, സിനിമകളിൽ മൂല്യം ഇല്ലത്രെ, പുസ്തകങ്ങളിൽ അർഥവത്തായ ചിന്തകൾ ഇല്ലാതായീന്ന്. ചിലപ്പോൾ ഞാൻ ചിരിക്കും ചിലപ്പോൾ രോഷാകുല ആകാറും ഉണ്ട്, പിന്നെ വൂഡി ആലന്റെ ഒരു സിനിമ ഓർക്കും, ഈ 'Golden Age Thinking' എന്ന അസുഖം എല്ലാ കാലഘട്ടത്തിനും ഉണ്ട്, ഇനി വരാനിരിക്കുന്ന തലമുറയിൽ ആരെങ്കിലുമൊക്കെ പറയാതിരിക്കില്ല ഇരുപതൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആ 'Glorious യവ്വനത്തെ ' പറ്റി. കൗഷൽ ഒശയുടെ സിനിമകളേയും, ഹൊസിയറി ന്റെ സംഗീതത്തേയും, എന്തിന്, നമ്മുടെ ചുംബന സമരത്തെ പറ്റി വരെ വീമ്പു പറയാൻ റെഡി ആയി ആളിരിപ്പുണ്ട്. ആട്ടെ ഇങ്ങള് ഏതപ്പാ ജനറേഷൻ?!
PS: Fethi, no translation available but I dedicate this post to you :)