അപ്പോൾ ഹാപ്പി ഓണം
മൂന്ന് വർഷങ്ങൾക്ക്
ശേഷം ഓണം കൂടാൻ
ഞാനും ഉണ്ട് നാട്ടിൽ.
മാറ്റങ്ങൽ ഒരുപാടു വന്നു. അമ്പിളി
കുട്ടൻ വക ചുവന്ന
മണ്ണ് മാറി ടാർ
റോഡ് വന്നു, മുക്കിനു
മുക്കിനു വീടുകളും വന്നു , എന്തിന്
ഒരു സൂപർമാർകെറ്റ് വരെ
എത്തി കുറ്റിപുറത്ത്. പക്ഷെ
ആന്ധ്രയിലെ അരിയും തമിഴ്നാടിലെ പച്ചകറിയും
കർണാടകത്തിലെ ഓണപൂവം ഇല്ലാത്ത ഒരോണം
ആകും ഈ വർഷം.
എത്തി ഒരു മാസം
കൊണ്ട് തന്നെ നൊസ്റ്റാൽജിയയും മണ്ണാങ്കട്ടയും ഒക്കെ പമ്പ
കടന്നു. " ഉലകം ചുറ്റല്
തീർന്നോ?" " ഇനി എന്താ
പരിപാടി?" ഇങ്ങനെ കുറെ ചോദ്യങ്ങളും
പിന്നെ ഇങ്ങനെ തിന്നു
മദിചു നടന്നോടി എന്നുള്ള
നോട്ടവും കൂടി ആയപ്പോൾ
ആകെ ബോർ. പിള്ളേർ
ആണേലും കുറച്ചു പോഴത്തരങ്ങൾ
ഒക്കെ അറിഞ്ഞിരികണം എന്ന്
പറഞ്ഞു പഠിപ്പിച്ച വല്യച്ഛനെ
മനസ്സിൽ ധ്യാനിച്ച് കുറച്ചു തെറി
അവരെ മനസ്സിൽ വിളിച്ചു
ആശ്വസിച്ചു.
"വിഷ
വിമുക്ത ഓണം" അതാണീ വർഷത്തെ
ഹൈലയ്റ്റ്. റോഷൻ ആണ്ട്രൂസ്
'ഹ്വ്വ് ഓൾഡ് ആർ
യു' എന്ന സിനിമ
മലയാളിക്ക് സമ്മാനിച്ചപ്പോൾ മഞ്ജു വാര്യർ
മലയാളിയുടെ മനസ് വീണ്ടും
കീഴടക്കി, കൂടെ ഒരു
തിരിച്ചറിവും- വിഷ പച്ചക്കറിയെ
പറ്റി. കീടനാശിനികളിൽ പൊതിഞ്ഞ
തക്കാളിയും, കിഴങ്ങും, ചേമ്പും ഒക്കെ
മലയാളി ഒന്നും ഓർകാതെ
വെച്ചുവിളമ്പി. കാൻസർ പോലെ
ഉള്ള മാറാ രോഗങ്ങൾ
ഓരോ കുടുംബത്തിലേക്കും കടന്നുകയറി,
അപ്പോഴും മലയാളി വിഷം ലോറി
കണക്കിന് ഇറക്കുമതി ചയ്തു കൊണ്ടേ
ഇരുന്നു. ഒരു സിനിമ
കൊണ്ട് ചെറു തോതിൽ
എങ്കിലും ഒരു വിപ്ലവം
സാധ്യം ആയി." കുറച്ച
'കുരുടാൻ' (Furadan ) വെച്ച വാഴ
വെക്ക്" അല്ലെങ്കിൽ " ആ ചോനലിന്റെ
പുറത്തു ഇത്തിരി DDT തട്ട്" എന്ന് പറഞ്ഞിരുന്ന
എന്റെ നാട്ടുകാർ
ഇന്ന് ടോടല്ലി ഓർഗാനിക്
ആയി മാറിയിരിക്കുന്നു.
ഇന്ന് എനിക്ക് കാണാം അടുക്കള
തോട്ടങ്ങൾ, ചാണകവും ചാരവും വിതറിയ
തെങ്ങിൻ തടങ്ങൾ പിന്നെ അയൽ പക്കങ്ങളിൽ നിന്നും എത്തുന്ന ഞങ്ങളുടെ
'പങ്കും',പഴയ ആ ഗ്രാമാന്തരീക്ഷത്തിന്റെ ഒരു ഓർമ്മ പുതുക്കൽ.പതിനെട്ടുമണിയെൻ , വെണ്ട , കിഴങ്ങ്, കോവ
, വാഴ , ഞങ്ങള്ക്കും ഉണ്ട്
ഒരുഗ്രൻ തോട്ടം. പന്തൽ കെട്ടിയും
ചാണകം വിതറിയും പിന്നെ
അച്ഛൻ പാട്ട് പാടിയും
വളർത്തിയ വിഷാംശം ഇലാത്ത ഞങ്ങളുടെ
തോട്ടം. നാട്ടിലെങ്ങും പങ്കെത്തിക്കാൻ സമയം ആകുന്നു
. ബീന പണ്ടേ പറയുമായിരുന്നു
ഞങ്ങളുടെ വീട് ഒരു
ഉഗ്രൻ ഇകോ സിസ്റ്റം
ആണെന്ന് , ഇത്തവണ പുതിയ
അധിതികളും വന്നു തുടങ്ങി,
ബീനയുടെ ഭാഷയിൽ പറഞ്ഞാൽ " ബഷീറിൻറെ
ഭൂമിയുടെ അവകാശികൾ ".
പൂക്കാത്ത മാവിനെ പാവാട കെട്ടി
ചൂലുകൊണ്ടടിച് പുഷ്പിപ്പികുന്ന , കാളയും കുതിരയും കെട്ടിവലിച്ച്
ഉത്സവം കൊണ്ടാടുന്ന , കലത്തിൽ
വെച്ച് വാഴപ്പഴം പഴുപ്പിക്കുന്ന, തഴപ്പാനെയ്തുറങുന്നഎന്റെ നാട്ടിലേക്ക് ഓണത്തിന് പോരുന്നോ ? നല്ലപ്പ
കൃഷി ആണേ , നല്ല
കൊല്ലം തരം സദ്യ തരാം.
അപ്പോൾ ഹാപ്പി ഓണം !
അപ്പോൾ ഹാപ്പി ഓണം !
