റൊമാന്റിസയ്‌സിംഗ് കുറ്റിപ്പുറം

ഇവിടെ പാതിരാത്രി ആയാലും നട്ടുച്ച പോലെയാ,
സൂര്യാസ്‌തമയം വൈകിയാണ്,
സിനിമയിൽ ഒക്കെ കാണും പോലെ
ചുവ ചുവാ ചുവന്ന ആകാശം.
അയല ചാകര ആവും എന്നാ ലീല പറയാറ്
പക്ഷേ രാത്രിയിൽ കുറ്റിപ്പുറത്തെ ആകാശം കണ്ടാൽ
ഇലഞ്ഞി പൂത്തതാണെന്നേ പറയൂ
ഇവിടം കുറ്റിപ്പുറം പോലെയാ അല്ല
നരിച്ചീറുകൾ തെക്കോട്ടു പറക്കാറില്ല,
പേരയ്ക്ക് പിന്നിലെ  തേക്കിൻ മരത്തിൽ നിന്ന്
തീയിലേക്ക്  തേക്കിൻ കായ് വീഴറും ഇല്ല.