ഒരു വിപ് പാൻ ഷോട്ട്

അന്നത്തെ ആ പിങ്ക് ചുരിദാർകാരി ഇല്ലേ ,
അവളെ ഞാൻ കണ്ടുപിടിച്ചു.
താജ് മഹലിനു മുന്നിൽ കൂളിംഗ് ഗ്ലാസും
ചുരിദാറും ഇട്ട്,
മുടി പിന്നിലേക്കു ചുറ്റി കെട്ടിയ
ആ ഫോട്ടോ ആൽബത്തിലെ സുന്ദരി പെണ്ണ്.
സങ്കല്പത്തിലെ പോലെ അല്ല ,
നീളൻ മുടി ഒക്കെ പോയി  ,
അമ്മമ്മ പറയും പോലെ "ക്രാപ്പടിച്ച മുടി",
കൊഴുത്ത ശരീരം ,
ആ ചിരി കൂടി ഇല്ല.
എങ്കിലും അവളെ എനിക്ക് ഇഷ്ടായെ,
ഒരു വിപ് പാൻ ഷോട്ട് പോലെ
എല്ലാം മിന്നി തെളിയും പോലൊക്കെ തോന്നി !